scorecardresearch

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20 മത്സരിക്കില്ല; എഎപിയുമായി ചേർന്നെടുത്ത തീരുമാനം

ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്ന് ട്വന്റി20

ഫയൽ ചിത്രം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ട്വന്റി20. നേരത്തെ ആം ആദ്മി പാർട്ടിയും തൃക്കാക്കരയിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ട്വന്റി20യുടെ പ്രഖ്യാപനം.

രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് തൃക്കാക്കരയിൽ മത്സരിക്കാത്തതെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു. ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനമെന്ന് ട്വന്റി 20 വാർത്താകുറിപ്പിൽ അറിയിച്ചു. ‌

സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്നും ഉപ‍തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി ട്വന്‍റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thrikkakara byelection twenty 20 aap