Thrikkakara Byelection Result: കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര ജയം. 12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമാ തോമസിന്റെ ജയം.
തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ 14,329 വോട്ടിന്റെ ലീഡ് ഉമ തോമസ് ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യാമ്പ് ചെയ്താണ് തൃക്കാക്കരയിൽ പ്രചാരണം നടത്തിയത്. കെ റെയിൽ ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചായിരുന്നു പ്രചാരണം. സർവ്വസന്നാഹവുമായി എത്തിയിട്ടും ഉമാ തോമസിന്റെ തേരോട്ടത്തിനാണ് തൃക്കാക്കര സാക്ഷ്യംവഹിച്ചത്.
രാവിലെ എട്ട് മണി മുതൽ 12 റൗണ്ടുകളായാണ് വോട്ടെണ്ണൽ പുരോഗമിച്ചത്. എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററിലായിരുന്നു വോട്ടെണ്ണല്‍.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 68.77 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യമായാണ് പോളിങ് ഇത്രയധികം ഇടിയുന്നത്.
മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. ഇതിൽ 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
ആദ്യത്തെ 11 റൗണ്ടില്‍ 21 ബൂത്ത് വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളുമാണ് എണ്ണിയത്. ഇടപ്പളളി മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. അപ്പോൾ തന്നെ ഉമാ തോമസ് 500 -ലേറെ വോട്ടുകളുടെ ലീഡ് നേടിയിരുന്നു. രണ്ടാം റൗണ്ടില്‍ മാമംഗലം, പാലാരിവട്ടം, പാടിവട്ടം, വെണ്ണല ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ലീഡ് രണ്ടായിരം കടന്നു. പിന്നീട് മൂന്നാം റൗണ്ടില്‍ ചളിക്കവട്ടം, മാമംഗലം ബൂത്തുകളും നാലാം റൗണ്ടില്‍ തമ്മനം, പൊന്നുരുന്നി, കാരണക്കോടം ബൂത്തുകളും അഞ്ചാം റൗണ്ടില്‍ വൈറ്റില മേഖലയിലെ ബൂത്തുകളും എണ്ണി കഴിഞ്ഞപ്പോഴേക്കും ഉമാ തോമസ് പിടിയുടെ ഭൂരിപക്ഷം മറികടന്നിരുന്നു. അവസാന റൗണ്ടില്‍ ചിറ്റേത്തുകര, മാവേലിപുരം ഉൾപ്പെടെയുള്ള എട്ട് ബൂത്തുകൾ കൂടി പൂർത്തിയായതോടെ യുഡിഎഫ് 25000 ന്റെ റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.
ക്കാക്കരയിൽ 2021 ൽ നടത്തിയ പരീക്ഷണത്തിൽ സി പി എമ്മിന്റെ വിജയപ്രതീക്ഷയുടെ “എല്ലൊടിഞ്ഞു” വെങ്കിൽ തുടർഭരണം നേടി അധികാരസോപാനത്തിൽ ചരിത്രമെഴുതിയിരിക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയ്ക്ക് മേൽ “ഹൃദയഘാത”മാണ് സംഭിവച്ചത്
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ട്രോളുകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്. ട്രോളുകൾ വായിക്കാം.
കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇടത് സർക്കാരിനെതിരായ ജനവിധിയാണിതെന്നും കേരളത്തിൽ കോൺഗ്രസ് ശക്തമാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസ് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
“കണ്ടം റേഡിയല്ലേ,, റൈറ്റ് ഓക്കെ ഓടിക്കോ” എന്ന അടിക്കുറിപ്പോടെയാണ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.
തൃക്കാക്കര തിരഞ്ഞെടുപ്പിലെ ജയം മുണ്ട് മോദിയുടെ ദാർഷ്ട്യത്തിനും കേരളത്തിലെ ലക്ഷകണക്കിന് ആളുകളുടെ വികാരത്തിനെതിരായ അദ്ദേഹത്തിന്റെ ഓമന കെ-റെയിൽ പദ്ധതിക്കും ഏറ്റ തിരിച്ചടിയാണെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ്. പിടി തോമസിന്റെ ജീവിതത്തിനും പ്രവർത്തനത്തിനും ജനം നൽകിയ ആദരവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111
അവസാന റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 25000 -ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ച് ഉമാ തോമസ്
ഉമാ തോമസ് 70098
ജോ ജോസഫ് 45834 എ
എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ
കളമശേരി 134 മന്മഥൻ 99
നോട്ട 1078
ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എൻ രാധാകൃഷ്ണൻ 11670
അനിൽ നായർ 87
ജോമോൻ ജോസഫ് 342
സി പി ദിലീപ് നായർ 34
ബോസ്കോ കളമശേരി 123
മന്മഥൻ 86
നോട്ട 954
ഉമാ തോമസ് 56561
ജോ ജോസഫ് 35689
എ എൻ രാധാകൃഷ്ണൻ 10753
അനിൽ നായർ 76
ജോമോൻ ജോസഫ് 317
സി പി ദിലീപ് നായർ 33
ബോസ്കോ കളമശേരി 112
മന്മഥൻ 79
നോട്ട 871
ബെന്നി ബെഹനാൻ 2011 ൽ നേടിയ തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും മറികടന്ന് ഉമാ തോമസിന്റെ ലീഡ്. 22483 വോട്ടിന് ലീഡ് ചെയ്യുന്നു
ഉമാ തോമസ് 49770
ജോ ജോസഫ് 31697
എ എൻ രാധാകൃഷ്ണൻ 9760
അനിൽ നായർ 69
ജോമോൻ ജോസഫ് 284
സി പി ദിലീപ് നായർ 28
ബോസ്കോ കളമശേരി 102
മന്മഥൻ 71
നോട്ട 789
ഉമാ തോമസ് 43075
ജോ ജോസഫ് 28172
എ എൻ രാധാകൃഷ്ണൻ 8711
അനിൽ നായർ 58
ജോമോൻ ജോസഫ് 244
സി പി ദിലീപ് നായർ 26
ബോസ്കോ കളമശേരി 87
മന്മഥൻ 63
നോട്ട 673
ഉമാ തോമസിനെ സഭയിലേക്ക് സ്വാഗതം ചെയ്ത് വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ എംഎൽഎ
തൃക്കാക്കരയിൽ ഉമാ തോമസിന്റെ ലീഡ് 15000 കടന്നു
ഉമാ തോമസ് 37785
ജോ ജോസഫ് 25180
എ എൻ രാധാകൃഷ്ണൻ 7573
അനിൽ നായർ 52
ജോമോൻ ജോസഫ് 211
സി പി ദിലീപ് നായർ 21
ബോസ്കോ കളമശേരി 84
മന്മഥൻ 49
നോട്ട 585
ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എൻ രാധാകൃഷ്ണൻ 6195
അനിൽ നായർ 37
ജോമോൻ ജോസഫ് 189
സി പി ദിലീപ് നായർ 18
ബോസ്കോ കളമശേരി 67
മന്മഥൻ 38
നോട്ട 471
ഉമാ തോമസ് 25556 ജോ ജോസഫ് 16628 എ എൻ രാധാകൃഷ്ണൻ 5199 അനിൽ നായർ 32 ജോമോൻ ജോസഫ് 154 സി പി ദിലീപ് നായർ 15 ബോസ്കോ കളമശേരി 53 മന്മഥൻ 33 നോട്ട 374
വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പൂർത്തിയാക്കുമ്പോൾ ഉമയുടെ ലീഡ് 10000 കടന്നു
ഉമാ തോമസ് 19184 ജോ ജോസഫ് 12697 എ എൻ രാധാകൃഷ്ണൻ 4086 അനിൽ നായർ 29 ജോമോൻ ജോസഫ് 126 സി പി ദിലീപ് നായർ 9 ബോസ്കോ കളമശേരി 36 മന്മഥൻ 25 നോട്ട 299
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഉമാ തോമസിന്റെ ലീഡ് 8000 കടന്നു.
ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എൻ രാധാകൃഷ്ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 7
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201
ഉമാ തോമസ് ലീഡ് ഉറപ്പിക്കവേ കെ.വി തോമസിനെതിരെ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ
ഉമാ തോമസിന്റെ ലീഡ് 7000 കടന്നു, നഗരപ്രദേശങ്ങളിൽ എല്ലാം വ്യക്തമായ ലീഡാണ് ഉമാ തോമസ് നേടിയിരിക്കുന്നത്
ഒന്നാം റൗണ്ട്
ഉമാ തോമസ് 5978
ജോ ജോസഫ് 3729
കെ എൻ രാധാകൃഷ്ണൻ 1612
മൂന്നാം റൗണ്ടിൽ ഉമതോമസിന്റെ ലീഡ് 6000 കടന്നു. പിടി തോമസ് നേടിയതിനേക്കാൾ ഇരട്ടി ലീഡാണ് ഇപ്പോൾ ഉമയ്ക്ക്
ഉമാ തോമസിന്റെ ലീഡ് നാലായിരം കടക്കുമ്പോൾ പലയിടങ്ങളിലും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി

ഉമതോമസിന് വമ്പൻ ലീഡ്. ലീഡ് 4500 കടന്നു.
പോളിങ് ശതമാനം കുറവാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ വിജയമുറപ്പിക്കാനാകുമെന്ന് ഉമാ തോമസും തൃക്കാക്കരയിലെ വികസനമുരടിപ്പിന് അവസാനമാകും ജനവിധിയെന്ന് ജോ ജോസഫും പറഞ്ഞു
രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ഉമ 2000-ലധികം വോട്ടുകൾക്ക് മുന്നിൽ
ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ ഉമാ യു തോമസ് 593 വോട്ടിന് മുൻപിൽ
യുഡിഎഫ് – 3
എൽഡിഎഫ് – 2
എൻഡിഎ – 2
അസാധു – 3
പോളിങ് ശതമാനം 70.39
പി.ടി.തോമസ് 59,839
ജെ.ജേക്കബ് 45,510
എസ്.സജി 15,483
ട്വന്റി ട്വന്റി 13,897
പിടി തോമസിന്റെ ജയം 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ഉമാ തോമസ് മുന്നിൽ
പത്ത് പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ആറ് വോട്ടുകൾ നേടി ഉമാ തോമസ് മുൻപിൽ
തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ, സർവീസ് ബാലറ്റുകൾ എണ്ണുന്നു
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റമുണ്ടായിട്ടും തൃക്കാക്കരയില്‍ പി.ടി. തോമസിന് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനായിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായിരുന്നു ജെ. ജേക്കബ്ബിനെ 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി.ടി. പരാജയപ്പെടുത്തിയത്. പി.ടിയ്ക്ക് 59,839 വോട്ടുകളായിരുന്നു ലഭിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ഡിസിസി ഓഫീസിലും ജോ ജോസഫ് കലൂരിലെ ലെനിൻ സെന്ററിലും എത്തി.
വോട്ടിങ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ എട്ട് മണിമുതൽ