കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ഇ. പി. ജയരാജന് കൂട്ടിച്ചേര്‍ത്തു. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്.
എല്‍ഡിഎസ് കണ്വെന്ഷന് മേയ് 12 നായിരിക്കുമെന്ന് ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മുത്ത് പോലത്തെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ്, വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും,” ജയരാജന് പറഞ്ഞു.
നേരത്തെ ജില്ലാ കമ്മിറ്റി അംഗം ഡോ. കെ. എസ്. അരുണ്‍ കുമാര്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അരുണ്‍ കുമാറിനായി മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ വരെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇ.പി. ജയരാജനും മന്ത്രി പ. രാജീവും റിപ്പോര്‍ട്ടുകളെ തള്ളുകയും സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
അതേസമയം, തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെയാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി സ്ഥാനാർത്ഥിയെ ഇന്നു നാളെയോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകൾ ബിജെപി പരിഗണനയിലുണ്ട്.
തൃക്കാക്കരയിൽ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: ‘പി. സി. ജോര്‍ജിന്റെ അറസ്റ്റിന്റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല’; പൊലീസിന് കോടതിയുടെ വിമര്‍ശനം