കൊച്ചി. തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സഭ നിര്ദേശിച്ചതാണെന്നുളള വാദം തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. “അങ്ങനെയൊന്നുമില്ല. ഇതൊക്കെ ആരാണ് പ്രചരിപ്പിക്കുന്നത്. എന്തിനാണ് സഭയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇത് രാഷ്ട്രീയ പോരാട്ടമാണ്. രാഷ്ട്രീയമായാണ് നേരിടുന്നത്,” ഉമ മനോരമന്യൂസിനോട് വ്യക്തമാക്കി.
പ്രചാരണത്തിനിടെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഉമ പറഞ്ഞു. “വളരെ പോസിറ്റീവായ സമീപനമാണ്. വിജയം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഓരോ ദിവസവും വര്‍ധിക്കുകയാണ്. പി.ടി. എന്നോട് ഒപ്പമുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം അവര്‍ കാണിക്കുന്നുണ്ട്. കൂടെ നില്ക്കുന്നവരുടെ പിന്തുണയും അവര്‍ നല്കുന്ന ഊര്‍ജവുമാണ് എന്റെ കരുത്ത്,” ഉമ കൂട്ടിച്ചേര്‍ത്തു.
ഡിസിസി സെക്രട്ടറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തതിലും ഉമ പ്രതികരിച്ചു. “അതൊന്നും തിരിച്ചടിയാകില്ല. എല്ലാ കുടുംബത്തിലും പൊട്ടിത്തെറികളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നതാണ്. തൃക്കാക്കരയിലെ ജനം പിന്തുണയ്ക്കുമെന്നും ഒപ്പം നില്‍ക്കുമെന്നുമുള്ള വിശ്വാസമുണ്ട്,” ഉമ പറഞ്ഞു.
തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: കോവിഡ്: രാജ്യത്ത് പുതിയ കേസുകളില്‍ നേരിയ കുറവ്; 3,451 പേര്‍ക്ക് രോഗം