കോ​ട്ട​യം: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധവും അറസ്റ്റിൽ. ചങ്ങനാശ്ശേരി പൊലീസാണ് കുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ – പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും പി​രി​ഞ്ഞു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ എല്ലാ ശ​നി​യാ​ഴ്ചയും അ​ച്ഛ​ൻ സ്വന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​മായിരുന്നു. ​2 ദിവസം വീട്ടിൽ നിർത്തിയതിന്​​​ ശേഷം അമ്മയുടെ കൂടെ തിരിച്ച് വിടുകയായിരുന്നു പതിവ്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ച്ഛ​നും ബ​ന്ധു​വും ചേ​ർ​ന്ന് മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അംഗൻവാടി ജീവനക്കാരി കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. ഈ ​സ​മ​യ​മാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ച്ഛ​നെ​യും ബ​ന്ധു​വി​നെ​യും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.