തിരുവനന്തപുരം: നാൽപ്പതടി താഴ്‌ചയുള്ള കിണറ്റിൽ വീണ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെയാണ് സംഭവം. കിണറ്റിലെ പൈപ്പിൽ തൂങ്ങി കിടന്നാണ് മൂന്ന് വയസ്സുകാരൻ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.

Read Also: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമകൾ

തിരുവനന്തപുരം പാറശാലയിലാണ് സംഭവം. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന് സമീപം പ്ലാങ്കാലവിള വീട്ടില്‍ ക്രിസ്റ്റഫറിന്റെയും മിനിയുടെയും മകനാണ് മൂന്ന് വയസ്സുകാരൻ ലിവാനോ. വെള്ളിയാഴ്‌ച വൈകീട്ട് ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കിണറ്റിലേക്ക് വീഴുന്നത്. കിണറിൽ നന്നായി വെള്ളമുണ്ടായിരുന്നു. കിണറ്റിലേക്ക് അബദ്ധവശാൽ വീഴുകയായിരുന്നു കുട്ടി.

Read Also: ഇപ്പോൾ നരയാണ് ഫാഷൻ; ലോക്ക്‌‌ഡൗൺ ലുക്കിൽ ബോളിവുഡ് താരങ്ങൾ

കുട്ടി വീണതറിഞ്ഞ് അയൽവാസി ഓടിയെത്തുകയായിരുന്നു. കിണറ്റിലേക്ക് രക്ഷപ്പെടുത്താൻ ആൾ ഇറങ്ങുംവരെ കുട്ടി പൈപ്പിൽ തൂങ്ങി കിടന്നു. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്നവർ ബഹളം വച്ചപ്പോഴാണ് രക്ഷിക്കാനായി അയൽവാസി ഓടിയെത്തിയത്. കിണറ്റിലെ വെള്ളത്തിലേക്ക് വീണതിനാല്‍ പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.