കൊച്ചി: ലോകമെമ്പാടും അതിവേഗം വളരുന്ന 10 അർബൻ നഗരങ്ങളിൽ ഒന്നാമതായി മലപ്പുറം. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിൽ കോഴിക്കോട്, കൊല്ലം നഗരങ്ങളും ആദ്യ പത്തിൽ ഇടം പിടിച്ചു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 44.1 ശതമാനം വളർച്ചയുമായി അതിവേഗം വളരുന്ന നഗരമായി മലപ്പുറം ഒന്നാംസ്ഥാനത്ത് എത്തിയപ്പോൾ. 34.5 ശതമാനവുമായി കോഴിക്കോട് നാലാം സ്ഥാനത്തും 31.1 ശതമാനം ഉയർച്ചയുമായി കൊല്ലം പത്താം സ്ഥാനത്തും എത്തിയതായി റാങ്കിങ് സൂചിപ്പിക്കുന്നു.

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ പതിമൂന്നാം സ്ഥാനത്താണ്. 2015-2020 കാലയളവിൽ തൃശൂരിന്റെ റാങ്കിങ് 30.2 ശതമാനം ഉയർന്നു. ഗുജറാത്തിലെ സൂറത്ത് 26.7 ശതമാനം മാറ്റവുമായി ഇരുപത്തിയാറാം സ്ഥാനത്താണ്. തമിഴ്‌നാട്ടിലെ തിരുപ്പൂർ 30-ാമതാണ്.

Read Also: ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങൾ തടസപ്പെടും, കേരളം നിശ്ചലമാകും

ഇന്ത്യയെ കൂടാതെ ചൈനയിൽ നിന്നുമുള്ള മൂന്ന് നഗരങ്ങളും നൈജീരിയ, ഒമാൻ, യുഎഇ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്ന് ഓരോ നഗരവും പട്ടികയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇഐയു പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ വിയന്ന ഒന്നാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീത രംഗത്തിനും സാമ്രാജ്യത്വ ചരിത്രത്തിനും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഓസ്ട്രിയൻ തലസ്ഥാനമാണ് വിയന്ന. 140 നഗരങ്ങളിൽ നടത്തിയ സർവേയിൽ ഓസ്ട്രേലിയയിലെ മെൽബണിനെ മറികടന്നാണ് ഓസ്ട്രിയൻ നഗരം ഈ നേട്ടം കൈവരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.