കോഴിക്കോട്: കുറ്റ്യാടി കാക്കുനിയിൽ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്. ഇന്നലെ രാത്രിയോടെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്ള മുസല്യാരുടെ പറമ്പിലാണ് സ്ഫോടനം ഉണ്ടായത്. അബ്ദുൾ മുസല്യാരുടെ മകൻ സാലിം, മുനീർ എന്നിവർക്കും മറ്റൊരാള്‍ക്കും പരുക്കേറ്റു.

സാലിമിന്റെ കൈപ്പത്തി ആക്രമണത്തിൽ തകർന്നു. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പൊലീസ് എത്തുമ്പോഴേക്കും സ്ഫോടനം നടന്ന സ്ഥലം വൃത്തിയാക്കിയത് ഈ സംശയത്തിന് ആക്കം കൂട്ടി. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരുക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ