തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോളേജി​​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​പ്പ​രുക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ഒന്നാം പ്രതി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത സീ​ൽ വ്യാ​ജ​മാ​ണെ​ന്ന് പൊ​ലീ​സ്. ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ പേ​രി​ലു​ള്ള സീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്ത​ത്. ശി​വ​ര​ഞ്ജി​ത് പി​എ​സ്‌സി​ക്ക് സ​മ​ർ​പ്പി​ച്ച കാ​യി​ക സ​ർ​ട്ടി​ഫി​ക്ക​റ്റും വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കും. ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ പൊലീസ് പിഎസ്‌സിക്ക് അപേക്ഷ നല്‍കി. ബേ​സ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് പി​എ​സ്‌സി​ക്ക് ന​ൽ​കി​യി​രു​ന്ന​ത്.

അതിനിടെ, പ്രതികള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

മു​ഖ്യ​പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ളെ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തിട്ടുണ്ട്. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രോ ​വൈ​സ് ചാ​ൻ​സി​ല​റോ​ടും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റോ​ടും വി​സി നി​ർ​ദേ​ശി​ച്ചു.

ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഇന്നലെ അർധ രാത്രിയോടെയാണ് പിടിയിലായത്. തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.

കേസില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോളേ​ജി​ലെ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം ഇ​ജാ​ബി​നെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.  കേ​സി​ൽ പ്ര​തി​ക​ളാ​യ ക​ണ്ടാ​ല​റി​യു​ന്ന 30 പേ​ർ​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ളാ​ണ് ഇ​ജാ​ബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ ആറ് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

കോളേജിലെ എസ്എഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡന്റ് ശി​വ​ര​ഞ്ജി​ത്താ​ണ് ത​ന്നെ കു​ത്തി​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് മൂ​ന്നാം വ​ർ​ഷ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി അ​ഖി​ൽ ഡോ​ക്ട​ർ​ക്കു മൊ​ഴി ന​ൽ​കി​യി​രു​ന്നു. പൊലീ​സിന്റെ എ​ഫ്ഐ​ആ​റി​ലും അ​ഖി​ലി​നെ കു​ത്തി​യ​തു ശി​വ​ര​ഞ്ജിത്താ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.