തിരുവനന്തപുരം: വർക്കലയ്ക്കടുത്ത് വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്നോടുകൂടി അയല്‍പക്കത്തുള്ളവര്‍ വീടിന്റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയൽക്കാർ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി വീടിനുള്ളില്‍ കയറി തീയണക്കുകയും ചെയ്തു.

Read More: തെറ്റുചെയ്​തെന്ന്​ നെഞ്ചിൽ കൈവെച്ച്​ ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും: ജലീൽ

ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. ഐഎസ്ആർഒയിലെ കരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷക വിദ്യാര്‍ഥിയാണ് അനന്തലക്ഷ്മി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.