കൊട്ടാരക്കര: കൊല്ലം കമ്പൻകോട് ബസ് അപകടത്തിൽ മൂന്ന് മരണം. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

തിരുവനന്തപുരം- അങ്കമാലി സൂപ്പർ ഫാസ്റ്റും ജനതാ സ്വകാര്യബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ ആ​യൂ​രി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അപകടത്തിൽ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി രമ്യ(23)യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം അഞ്ചൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ