ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബംഗളുരുവിലേക്ക് പോയ ബസ് ദിണ്ടിഗലില്‍ വെച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശികളായ ജിനോ മോന്‍, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. വേടച്ചന്തൂരില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ