scorecardresearch
Latest News

ഐഎസ് ബന്ധം: കണ്ണൂരില്‍ മൂന്നു പേർ പിടിയിൽ

കണ്ണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്

ഐഎസ് ബന്ധം: കണ്ണൂരില്‍ മൂന്നു പേർ പിടിയിൽ

കണ്ണൂർ: ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വളപട്ടണം, ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐഎസിൽ ചേർന്ന ഇവർ തുർക്കിയിൽനിന്ന് മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും.

അറസ്റ്റിനെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ – വിദേശത്ത് ജോലിക്കായി പോയവർ ആദ്യം സിറിയയിലേക്ക് പോയി, ഐഎസിൽ ചേർന്ന് പരീശീലനവും നേടി, തുടർന്ന് ഇവർ തുർക്കിയിലേക്ക് കടന്നു. തുർക്കിയിൽ നിന്നാണ് ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിൽ എത്തിയതിന് ശേഷം ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Three isis workers arrested in kannur