scorecardresearch
Latest News

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. മരണകാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് തീ ആളിക്കത്തുന്നതായി കണ്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് അയല്‍വാസികള്‍ അകത്തു കടന്നത്. എന്നാല്‍ കിടപ്പു മുറിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അകത്ത് നിന്ന് മുറി പൂട്ടിയതിന് പുറമെ അലമാരയും ചേര്‍ത്ത് വച്ചിരുന്നു.

സമീപവാസികള്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രമേശന്റെ മൃതദേഹം നിലത്തും സുലജയുടേയും മകളുടേയും കട്ടിലിലുമായിരുന്നു. ഇന്നലെയാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു രമേശന്‍ നാട്ടിലെത്തിയത്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരമുണ്ട്.

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Three in one family burnt to death in thiruvananthapuram