Latest News

ഇടുക്കിയിൽ വിഷമദ്യം കഴിച്ച് മൂന്ന് പേർ ആശുപത്രിയിൽ

വാറ്റ് ചാരായമാണ് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

bev q app, ബെവ് ക്യൂ, bevco, ബെവ്കോ, play store, പ്ലേ സ്റ്റോർ, how to download bev q, ബെവ് ക്യു ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, app, liquor sale, മദ്യ വിൽപ്പന, ie malayalam, ഐഇ മലയാളം

ചിത്തിരപുരം: ഇടുക്കി മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വാറ്റ് ചാരായമാണ് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ചയാണ് ഇവര്‍ മദ്യം കഴിച്ചത്. പിന്നീട് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇടുക്കി വെള്ളത്തൂവലിൽ ഹോം സ്റ്റേ നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. ചാരായത്തിൽ തേൻ കലര്‍ത്തി കഴിച്ചെന്നാണ് പറയുന്നത്. ഒപ്പം ആഹാരവും കഴിച്ചിരുന്നു. ഇതിൽ ഏതിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.

മൊഴിയെടുത്ത ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. വെള്ളത്തൂവലിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three hospitalized after consuming illicit liquor in idukki chithirapuram

Next Story
മലപ്പുറത്ത് പുതിയ രോഗികൾ ആയിരത്തിലധികം, തിരുവനന്തപുരത്ത് 935, എറണാകുളത്തും കോഴിക്കോട്ടും എണ്ണൂറിലധികംCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com