തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു.

murder, death, ie malayalam

തൊടുപുഴ: തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.

മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് ഹോം സ്‌റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three from a same family found dead in homestay286094

Next Story
രാഹുല്‍ ഗാന്ധി പുത്തുമലയില്‍ ; നാലാം ദിവസവും തിരച്ചില്‍ തുടരുന്നുrahul gandhi, kerala rain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com