മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യതൊഴിലകളികൾക്കായി തിരച്ചിൽ ആരംഭിച്ചു. പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസര്‍ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച മൽസ്യബന്ധത്തിനായി പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ എത്തേണ്ടിയിരുന്നതാണ്. എന്നാൽ ഉച്ചയായിട്ടും ഇവർ എത്തിയില്ല. തുടർന്ന് വള്ളത്തിന്റെ ഉടമ ഷഫീഖ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ഫിഷറീസിന്റെ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല. ഇവരുടെ മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്ടറും ഉൾപ്പെടെ തിരച്ചിലില്‍ നടത്തുന്നുണ്ട്.
ഒ.വി.എം എന്ന ചെറിയ ഫൈബര്‍ വള്ളത്തിലാണ് ഇവർ പോയത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉള്‍ക്കടലിലേക്ക് പോകാനുള്ള സാധ്യത കുറവായതിനാൽ തീരത്തോട് ചേര്‍ന്ന മേഖലകളിലാണ് തിരച്ചില്‍ നടത്തുന്നത്. കടലിലുള്ള മറ്റു മത്സ്യബന്ധന ബോട്ടുകൾക്കും വയര്‍ലെസ് മുഖേന കാണാതായ വള്ളത്തിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Also Read: കുമരകത്ത് പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം, പിന്നിൽ ‘മിന്നൽ മുരളി (ഒറിജിനൽ)’