കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന് പ്രാഥമിക സ്ഥിരീകരണം. മദ്യം എത്തിച്ചത് കര്‍ണാടകയില്‍ നിന്നാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണാണ് രണ്ടു യുവാക്കള്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇവരില്‍ ഒരാളുടെ പിതാവും മരിച്ചിരുന്നു. ഇദ്ദേഹം പൂജാകര്‍മങ്ങള്‍ ചെയ്തിരുന്ന ആളാണ്. പൂജാകര്‍മങ്ങള്‍ക്കായി എത്തിയപ്പോള്‍ ഒരാള്‍ സമ്മാനമായി നല്‍കിയ മദ്യമാണ് ഇവര്‍ കഴിച്ചത്.

മദ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാത്രി മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്. പൂജാകര്‍മത്തിനായി എത്തിച്ച മദ്യമായതിനാല്‍ കൊലപാതക സാധ്യതകളെക്കുറിച്ച് പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പരിശോധനകളുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.