കോഴിക്കോട്: വടകരയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. വടകര കൈനാട്ടിയിലാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ദേശീയ പാതയിലായിരുന്നു സംഭവം.

രണ്ടു പേര്‍ സംഭവ സ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ