Latest News

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മൂന്ന് കുട്ടികള്‍ അടക്കം നാല് പേര്‍ മുങ്ങി മരിച്ചു

തൃശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാണാതായ 15 വയസുകാരനായി തിരച്ചില്‍ തുടരുകയാണ്

Children drowned
തൃശൂര്‍ ആറാട്ടുപുഴ മന്ദാരംകടവ്

കൊച്ചി: തൃശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് ഒഴുക്കില്‍ പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 14 വയസായിരുന്നു.

ഗൗതമിന്റെ സൗഹൃത്ത് ഷിജിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഫുട്ബോള്‍ കളിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്ന് പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്ഥിരമായി ആളുകള്‍ കുളിക്കാനിറങ്ങുന്ന കടവാണിതെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് ഷിജിനായുള്ള തിരച്ചില്‍ തുടരുന്നത്. തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മന്നാക്കുടി സ്വദേശി ചെല്ലപ്പനും മരണപ്പെട്ടു.

വയനാട് എടവകയിലാണ് മറ്റൊരു മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തത്. കാരക്കുനി ചെമ്പിലോട് സ്വദേശിയായ രണ്ടര വയസുകാരി നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും സമാന രീതിയില്‍ ഒന്നര വയസുകാരി മരിച്ചു. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നെയ്യാറിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: സംസ്ഥാനത്ത് 7,545 പേര്‍ക്ക് കോവിഡ്; 55 മരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three children drowned in kerala updates

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com