/indian-express-malayalam/media/media_files/2025/07/07/infant-baby-2025-07-07-08-20-27.jpg)
പ്രതീകാത്മക ചിത്രം
കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വിൽക്കാൻ ശ്രമം നടന്നത്. കുട്ടിയെ വാങ്ങാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്കായി അന്വേഷണം. ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ മുതൽ മഴ ശക്തമാകും
സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അടക്കം മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ എതിർപ്പ് വകവെക്കാതെയാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
Also Read:ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്
ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശിയുമാണ് കസ്റ്റഡിയിൽ. അസം സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. മറ്റൊരു ഇതര സംസ്ഥാനക്കാരാണ് കുട്ടിയെ വാങ്ങാൻ എത്തിയത്.
Also Read:ശബരിമല മോഷണം; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റെന്ന് നിർണായക മൊഴി, എസ്ഐടി സംഘം കർണാടകയിലേക്ക്
കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ എന്തിനാണ് വിൽക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read More:അടിമാലിയിൽ ഒഴിവായത് വൻ ദുരന്തം; ഇന്നലെ മാറ്റിപ്പാർപ്പിച്ചത് 22 കുടുംബങ്ങളെ; അശാസ്ത്രീയ ദേശീയപാത നിർമ്മാണം അപകടമുണ്ടാക്കിയെന്ന് നാട്ടുകാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us