Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

ബുര്‍ഖ വിവാദം; ഫസല്‍ ഗഫൂറിന് വധഭീഷണി

എംഇഎസ് സർക്കുലറിന് പിന്തുണ അറിയിച്ച് മന്ത്രി കെ.ടി.ജലീൽ ഇന്നലെ രംഗത്തെത്തിയിരുന്നു

Fazal Gafoor, Threat, MES, Burqa
Fazal Gafoor MES

കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് പി.എ.ഫസല്‍ ഗഫൂറിന് വധഭീഷണി. കോളജുകളില്‍ ബുര്‍ഖ നിരോധിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ വകവരുത്തും എന്നായിരുന്നു ഭീഷണി. ഫോണിലൂടെയായിരുന്നു ഭീഷണി. ഗള്‍ഫില്‍ നിന്നുമാണ് ഫോണ്‍ സന്ദേശം എത്തിയത്. സംഭവത്തില്‍ ഫസല്‍ ഗഫൂര്‍ നടക്കാവ് പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More: മുഖം മറച്ചുള്ള വസ്ത്രധാരണം കോളേജുകളില്‍ വേണ്ട: എം.ഇ.എസ് സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു

രണ്ട് ദിവസം മുമ്പാണ് ബുർഖ ധരിച്ച് വിദ്യാർഥികൾ കോളജിലേക്ക് വരരുതെന്ന് എംഇഎസ് സർക്കുലറിലൂടെ അറിയിച്ചത്. എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതിയുടെ 2018 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ചുള്ള പുതിയ നിയമമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

പാഠ്യ – പാഠ്യേതര മികവിനൊപ്പം വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ക്യാമ്പസുകളിലെ ആശാസ്യമല്ലാത്ത എല്ലാ പ്രവണതകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങള്‍, അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ വയ്യ എന്നാണ് സര്‍ക്കുലറിലെ മുഖ്യ പ്രതിപാദ്യ വിഷയം. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികളും ലോക്കല്‍ മാനേജുമെന്റ് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More: രാവണന്റെ ലങ്കയില്‍ നിരോധിച്ച ബുര്‍ഖ രാമന്റെ അയോധ്യയിലും നിരോധിക്കണം: ശിവസേന

സർക്കുലറിനെതിരെ ആദ്യം രംഗത്തുവന്നത് സമസ്തയാണ്. മതവിഷയങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ട ആവശ്യമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുഖ്യവസ്ത്രം ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതില്‍ എംഇഎസ് പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ല. പ്രവാചകന്റെ കാലം മുതലേ ഉള്ളതാണ് ബുര്‍ഖ. അന്യപുരുഷന്‍മാര്‍ മുഖം കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം. എംഇഎസ് മതകാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ മതസ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More Kerala News

എന്നാൽ, എംഇഎസ് സർക്കുലറിന് പിന്തുണ അറിയിച്ച് മന്ത്രി കെ.ടി.ജലീൽ ഇന്നലെ രംഗത്തെത്തിയിരുന്നു. മഫ്തയല്ല, നിക്കാബ് ധരിക്കേണ്ട എന്നാണ് എംഇഎസ് പറഞ്ഞതിന്റെ അര്‍ഥമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. മുഖം മറച്ചുകാണ്ടുള്ള വസ്ത്രധാരണത്തിനാണ് വിലക്ക്. അല്ലാതെ, മഫ്തയ്ക്കല്ല. മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം പറയുന്നില്ല എന്നും കെ.ടി.ജലീല്‍ പറഞ്ഞു. മതസംഘടനകള്‍ തന്നെ ഇത് തിരുത്താന്‍ മുന്‍കൈ എടുക്കണമെന്ന് ജലീല്‍ മലപ്പുറത്ത് പറഞ്ഞു. മുഖപടം മറച്ച് കോളജിലേക്ക് വരരുത് എന്ന് മാത്രമാണ് എംഇഎസ് പറഞ്ഞിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Threat message to fazal gafoor burkha controversy mes

Next Story
യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാ ശ്രമം; മന്ത്രി റിപ്പോര്‍ട്ട് തേടി, എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍University College, SFI, Suicide attempt
The moderation of comments is automated and not cleared manually by malayalam.indianexpress.com