Latest News

‘പിണറായിയെ വെട്ടിക്കൊല്ലും’; മുഖ്യമന്ത്രിക്ക് വധഭീഷണി, കേസെടുത്തു

റഹീമിനെ വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വധഭീഷണി. ഡിവെെഎഫ്‌ഐ സംസ്ഥാന സമിതി ഓഫീസിലാണ് വധഭീഷണി മുഴക്കിയുള്ള കത്ത് എത്തിയത്. ഡിവെെഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എം.റഹീമിനെതിരെയും വധഭീഷണിയുണ്ട്. റഹിമിന്റെ പേരിലാണ് ഭീഷണി കത്ത് ഓഫീസിലെത്തിയിരിക്കുന്നത്.

Read Also: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകി ഉത്തരവായി

റഹിമിനെ അഭിസംബോധന ചെയ്‌താണ് കത്തെഴുതിയിരിക്കുന്നത്. “നിന്റെ നേതാവ് പിണറായിയെ ഞങ്ങൾ വെട്ടിക്കൊല്ലും. പോത്തിനെ അറക്കുന്നത് പോലെ. ചോരകണ്ട് മടുത്തവരാണ് ഞങ്ങൾ. ഞങ്ങളോട് കളി വേണ്ട,” എന്നാണ് കത്തിൽ പറയുന്നത്. എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളെ വിമർശിച്ചതിനാണ് ഭീഷണി കത്ത്. റഹീം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു.

റഹീമിനെ വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ കത്തിൽ അസഭ്യവർഷമുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയേയും തെറി പറഞ്ഞല്ലേ എന്നു ചോദിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Threat against cm pinarayi vijayan and aa raheem

Next Story
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകി ഉത്തരവായിkerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com