കൊച്ചി: വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിൽ വിഡ്ഢികളാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ ചരിത്രത്തിന്‍റെ ഭാഗമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന്നത്. കേരള മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചപ്പോൾ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാൻ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവർ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്‍റെ ആശയം കത്തിപ്പോവില്ല. സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ശബരിമല വിധിയെ സംബന്ധിച്ച് നിരാശജനകം എന്നാണ് ഞാൻ പറഞ്ഞത്. ഇന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.