/indian-express-malayalam/media/media_files/2024/11/22/M9ANMmp3728agOH7Zd99.jpg)
Local Body Elections Updates
Local Body Elections Updates: തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ.
Also Read:കേരളത്തിൽ യുഡിഎഫ് തരംഗം; നിലമെച്ചപ്പെടുത്തി എൻഡിഎ, തകർന്നടിഞ്ഞ് എൽഡിഎഫ്
ഏറ്റവും മുതിർന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.
Also Read:കേരളത്തിൽ ഭരണമാറ്റത്തിനുള്ള കാറ്റ്; എല്ലായിടത്തും യുഡിഎഫ് ആധിപത്യം
നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 26-നും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27നും നടക്കും.
Also Read:അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി; കോൺഗ്രസിനും നേട്ടം, എൽഡിഎഫിന് വൻ തിരിച്ചടി
അതേസമയം, കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും മേയർ ആരെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കൊച്ചിയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മേയർ സ്ഥാനാർഥി ആരെന്നതിൽ കെപിസിസി അന്തിമ തീരുമാനം എടുക്കുമെന്ന് ഡിസിസി അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപിക്കാണ് ഭൂരിപക്ഷം. വിവി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
Read More:ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിച്ച് കേരളം; സംസ്‌കാരം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us