തിരുവനന്തപുരം: സാലറി ചലഞ്ചിൽ എല്ലാവർക്കും സമ്മതമായ ധാരണയിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. മുഴുവൻ ശമ്പളം എന്നതിൽ നിന്നു പിന്നോട്ടില്ലെന്നും കേരളത്തിലെ ജനപ്രതിനിധികൾ ശമ്പളം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. പഞ്ചായത്ത് പ്രതിനിധികൾവരെ ഇക്കാര്യത്തിൽ സ്വയം മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഇടിത്തീയാണ്. കോവിഡ് കാരണം അടുത്ത മൂന്നുമാസം സമ്പദ്‌ഘടന സാധാരണ നിലയിലാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Read Also: ചില രാജ്യങ്ങള്‍ക്ക്‌ മരുന്ന് നൽകും; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വിലക്കിൽ ഇളവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രളയകാലത്തിന് സമാനമായി മുഖ്യമന്ത്രി ആവശ്യപ്പെട്ട സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതാണ് സാലറി ചലഞ്ച്. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി ദുരിതാശ്വാസ നിധിയിലേക്ക് നൽകാം. സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

മന്ത്രിമാർ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനോടകം തന്നെ ഒരു ലക്ഷം രൂപ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.