scorecardresearch

'അടവുകളൊന്നും ഫലിക്കാതായ ആര്‍എസ്എസിന് സമനില തെറ്റിയിരിക്കുന്നു'; തോമസ് ഐസക്

ഏതു വിധേനെയും കലാപമുണ്ടാക്കാനുള്ള കടുത്ത പ്രകോപനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ

ഏതു വിധേനെയും കലാപമുണ്ടാക്കാനുള്ള കടുത്ത പ്രകോപനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ

author-image
WebDesk
New Update
'അടവുകളൊന്നും ഫലിക്കാതായ ആര്‍എസ്എസിന് സമനില തെറ്റിയിരിക്കുന്നു'; തോമസ് ഐസക്

തിരുവനന്തപുരം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി മന്ത്രി തോമസ് ഐസക്. കേരളത്തില്‍ ഏതു വിധേനയും കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പ്രകോപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആക്രമണമെന്ന് തോമസ് ഐസക് പറഞ്ഞു.

Advertisment

''ആദ്യം ആക്രമിച്ചു പരിക്കേല്‍പ്പിക്കുക. വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകുമ്പോള്‍ പിന്തുടര്‍ന്നു വേട്ടയാടുക. ഇതാണ് ജൂലിയസിനും സാനിയോ മനോമിയ്ക്കും നേരെ ഉണ്ടായത്. ഏതു വിധേനെയും കലാപമുണ്ടാക്കാനുള്ള കടുത്ത പ്രകോപനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ'' എന്ന് തോമസ് ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടവുകളൊന്നും ഫലിക്കാതായ ആര്‍എസ്എസിന് സമനില തെറ്റിയെന്നാണ് ഈ അക്രമം തെളിയിക്കുന്നത്. അയ്യപ്പസന്നിധിയിലടക്കം കലാപമുണ്ടാക്കാന്‍ പ്രകോപനത്തിന്റെ എല്ലാ വഴികളും അവര്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് പദ്ധതികള്‍ നടക്കാതെ പോയതെന്നും ഐസക് പറഞ്ഞു.

പൊതുസമൂഹം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഏതുവിധേനെയും ഒരു കലാപം സൃഷ്ടിക്കാന്‍ ശ്രമമുണ്ടാകും. ഇതുവരെ അടവുകളൊന്നും ഫലിക്കാത്തത് ആര്‍എസ്എസിനെ വല്ലാതെ പ്രകോപിതരാക്കിയിട്ടുണ്ട്. മതനിരപേക്ഷ ശക്തികള്‍ ഏറെ കരുതലോടെയിരിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisment

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സാനിയ മനോമി ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടറാണ്. ഇവര്‍ക്കും അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റു.ഇന്ന് രാവിലെ കോഴിക്കോട് കക്കാട് വച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ എട്ടോളം പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

കുറ്റ്യാടി അമ്പലകുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം.

പിന്തുടര്‍ന്നെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നടുവണ്ണൂരില്‍ വെച്ചാണ് വീണ്ടും ആക്രമണം നടത്തിയത്. പേരാമ്പ്രയില്‍ നിന്ന് വാഹനം തടയാന്‍ ശ്രമിച്ച സംഘം പിന്തുടര്‍ന്ന് വന്ന് നടുവണ്ണൂരില്‍ വെച്ച് അക്രമം നടത്തുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ഏതുവിധേനെയും കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പ്രകോപനത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാറ്ററുടെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുമായ സാനിയോ മനോമിക്കും നേരെ തുടര്‍ച്ചയായി നടത്തിയ ആക്രമണം. ആദ്യത്തെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റുമ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.

ആദ്യം ആക്രമിച്ചു പരിക്കേല്‍പ്പിക്കുക. വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകുമ്പോള്‍ പിന്തുടര്‍ന്നു വേട്ടയാടുക. ഇതാണ് ജൂലിയസിനും സാനിയോ മനോമിയ്ക്കും നേരെ ഉണ്ടായത്. ഏതു വിധേനെയും കലാപമുണ്ടാക്കാനുള്ള കടുത്ത പ്രകോപനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയില്‍ കഴിയുന്ന സഹോദന്റെ ഭാര്യയ്ക്ക് മരുന്നും ഭക്ഷണവുമായി പോകുമ്പോഴാണ് കുറ്റ്യാടിയില്‍ വച്ച് വണ്ടി തടഞ്ഞു നിര്‍ത്തി ഇവരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ജൂലിയസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

അടവുകളൊന്നും ഫലിക്കാതായ ആര്‍എസ്എസിന് സമനില തെറ്റിയെന്നാണ് ഈ അക്രമം തെളിയിക്കുന്നത്. അയ്യപ്പസന്നിധിയിലടക്കം കലാപമുണ്ടാക്കാന്‍ പ്രകോപനത്തിന്റെ എല്ലാ വഴികളും അവര്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് പദ്ധതികള്‍ നടക്കാതെ പോയത്.

പൊതുസമൂഹം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ഏതുവിധേനെയും ഒരു കലാപം സൃഷ്ടിക്കാന്‍ ശ്രമമുണ്ടാകും. ഇതുവരെ അടവുകളൊന്നും ഫലിക്കാത്തത് ആര്‍എസ്എസിനെ വല്ലാതെ പ്രകോപിതരാക്കിയിട്ടുണ്ട്. മതനിരപേക്ഷ ശക്തികള്‍ ഏറെ കരുതലോടെയിരിക്കേണ്ട സന്ദര്‍ഭമാണിത്.

Harthal Sabarimala Rss Thomas Issac

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: