/indian-express-malayalam/media/media_files/uploads/2017/07/thomas-issac.jpg)
തിരുവനന്തപുരം: കോഴിയിറച്ചിയുടെ വില കൂട്ടാൻ ധനമന്ത്രി സമ്മതിച്ചുവെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ് ഐസക്. കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 170 രൂപയും ജീവനുള്ള കോഴിയ്ക്ക് 115 രൂപയും നിശ്ചയിക്കാൻ ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്നാണ് സമിതിയുടെ പത്രക്കുറിപ്പിലെ അവകാശവാദം.
ഇത്തരത്തിൽ ചർച്ച നടക്കുകയോ വില ഉയർത്താൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ജീവനുള്ള കോഴിയ്ക്ക് 87 രൂപയും ഇറച്ചിയ്ക്ക് 158 രൂപയുമാണ് നേരത്തെ ധാരണയായത്. ഇതിനു മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​നാ​ണ് കോ​ഴി​വി​ല കി​ലോ​യ്ക്ക് 115 രൂ​പ​യും കോ​ഴി ഇ​റ​ച്ചി​യ്ക്ക് 170 രൂ​പ​യു​മാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി ധ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തുകയായിരുന്നു. കോ​ഴി​വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് വ്യക്തമാക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.