തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസിന് കത്ത് നൽകി. കുട്ടനാട്ടിൽ തോമസ് ചാണ്ടി നടത്തിയ കയ്യേറ്റങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള റിസോർട്ടിലേക്ക് എംപിമാരുടെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെയും ഫണ്ടുപയോഗിച്ചു റോഡ് നിർമിച്ചെന്നും മാർത്താണ്ഡം കായലിൽ കർഷകർക്കായി നൽകിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്നുമാണ് മന്ത്രിക്കെതിരായ ആരോപണം. ഇതിനിടെ തോമസ് ചാണ്ടിയുടെ റിസോർട്ട് സംബന്ധിച്ച രേഖകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായത് വിവാദമായിരുന്നു.
എന്നാൽ ഈ ഫയലുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തെ അലമാരയില്‍ നിന്നാണ് ഫയലുകൾ കണ്ടെടുത്തത്. 18 ഫയലുകളാണ് കണ്ടെടുത്തത്. കയ്യേറ്റആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കണ്ടിരുന്നില്ല. 1999 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്കിക്കാണ്ടുള്ള സുപ്രധാന ഫയലുകളാണ് ഇവ. ആകെ 34 കെട്ടിടങ്ങളാണ് ഇവിയെുള്ളത്. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി സംബന്ധിച്ച ഫയലുകള്‍ കാണാതായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്താനുണ്ട്