തിരുവനന്തപുരം: കായൽ കൈയേറ്റക്കേസിൽ നിയമലംഘനം നടത്തിയെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിന് സ്റ്റേ തേടി മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജിയും ഇതുമായി ബന്ധപ്പെട്ട് ചാണ്ടിക്കെതിരായ മറ്റ് ഹർജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ വാദിക്കുന്നത് കോൺഗ്രസ് എംപി വിവേക് തൻഖയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. എന്നാല്‍ പ്രതിഷേധങ്ങളെ വകവയ്ക്കാതെ തന്‍ഖ കോടതിയിലെത്തി.

എന്നാല്‍ തന്‍ഖ ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതില്‍ കെപിസിസി ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ തന്‍ഖയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ താനൊരു കോൺഗ്രസ് എംപി ആയിട്ടല്ല, അഭിഭാഷകനായിട്ടാണ് കേരളത്തിൽ ഹാജരാകുന്നതെന്ന് തൻഖ പറഞ്ഞു. ചാണ്ടി തന്റെ പഴയ സുഹൃത്താണെന്നും തന്റെ അഭിഭാഷക ജോലി മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ ഇത് പാർട്ടിക്ക് തിരിച്ചടിയാണ്.

നി​ല​വി​ൽ നി​ല​പ​രു​ങ്ങ​ലി​ലാ​യ തോ​മ​സ് ചാ​ണ്ടി​ക്ക് കോ​ട​തി​യി​ൽ​നി​ന്നും പ്ര​തി​കൂ​ല പ​രാ​മ​ർ​ശ​മു​ണ്ടാ​യാ​ൽ വ​ലി​യ ക്ഷീ​ണ​മാ​കും സം​ഭ​വി​ക്കു​ക. ഇ​തു മു​ന്നി​ൽ ക​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കോടതിയിൽ നിന്ന് പ്രതികൂല പരാമർശമുണ്ടായാൽ തോമസ് ചാണ്ടി ഇന്ന് തന്നെ രാജി വച്ചൊഴിയുകയല്ലാതെ മറ്റ് മാർഗമില്ല. പരാമർശമം അനുകൂലമായാൽ അതൊരു കച്ചിത്തുരുമ്പാക്കാനുമാവും. എൻസിപി സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരാനിരിക്കെ, പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നതും ഹൈക്കോടതിയിലാണ്.

തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നതെങ്കിലും, യോഗം ഉച്ചയ്ക്ക് ശേഷമാക്കിയത് തന്നെ ഹൈക്കോടതിയിൽ രാവിലെ കേസ് വരുന്ന പശ്ചാത്തലത്തിലാണ്. ഫലത്തിൽ, ചാണ്ടിയുടെ രാജി തേടുന്ന ഇടതുമുണണി നേതൃത്വത്തിനും രാജി പരമാവധി നീട്ടിക്കിട്ടാൻ വഴികൾ തേടുന്ന ചാണ്ടിക്കും പാർട്ടിക്കും ഹൈക്കോടതി തീരുമാനം നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ