Latest News

ഗതാഗത മന്ത്രിയായുളള തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്

രാജിവച്ച എ.കെ.ശശീന്ദ്രനു പകരമാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്തേക്കുളള വാതിൽ തുറന്നത്

Thomas Chandy, Thomas Chandy MLA, NCP Leader Thomas Chandy, Thomas Chandy Minister, AK Saseendran, NCP, Ex minister AK Saseendran, തോമസ് ചാണ്ടി എംഎൽഎ, എകെ ശശീന്ദ്രൻ, മന്ത്രി

തിരുവനന്തപുരം: ഗതാഗത മന്ത്രിയായി എൻസിപിയുടെ കുട്ടനാട്ടിൽ നിന്നുളള എംഎൽഎ തോമസ് ചാണ്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ടു നാലിന് നടക്കുന്ന ലളിതമായ ചടങ്ങിലാണു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നിയമസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. രാജിവച്ച എ.കെ.ശശീന്ദ്രനു പകരമാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്തേക്കുളള വാതിൽ തുറന്നത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി ചില ആശയക്കുഴപ്പം എൻസിപിയിൽ ഉണ്ടായിരുന്നു. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോൺ സംഭാഷണത്തെക്കുറിച്ചുളള പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണോ എന്ന ആലോചന ഉണ്ടായി. മാത്രമല്ല ഒരു വിഭാഗം എ.കെ.ശശീന്ദ്രനു തന്നെ മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എൻസിപിയുടെ ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ചർച്ച നടത്തിയപ്പോൾ മന്ത്രിസ്ഥാനം ഒഴിച്ചിടേണ്ടെന്നു നിർദേശം ലഭിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്താൻ താൽപര്യപ്പെടുന്നില്ലെന്നു ശശീന്ദ്രനും വ്യക്തമാക്കിയതോടെ കാര്യങ്ങൾ വേഗത്തിലായി.

ഉഴവൂർ വിജയൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുളള കേന്ദ്ര നേതൃത്വത്തിന്റെ കത്തു കൈമാറുകയും ചെയ്തു. ഇടതു മുന്നണി യോഗം ചേർന്നപ്പോൾ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ നിർദേശം മുഖ്യമന്ത്രി അവതരിപ്പിച്ചു. ഘടകകക്ഷി നേതാക്കളെല്ലാം ഇത് അംഗീകരിക്കുകയും ചെയ്തു. ഉടൻതന്നെ ഗവർണറുടെ അനുവാദം കൂടി തേടിയ ശേഷം സത്യപ്രതിജ്ഞ ചടങ്ങ് ഇന്നു നടത്താമെന്നു തീരുമാനിച്ചു. കുട്ടനാട്ടിൽനിന്നുളള എൻസിപി എംഎൽഎയാണ് തോമസ് ചാണ്ടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thomas chandy swears transport minister today

Next Story
അതിരപ്പിളളിക്ക് കത്തിവയ്ക്കണ്ട; ബദലുണ്ടെന്ന് എൻ ടി പി സി, അനക്കമില്ലാതെ സർക്കാർntpc, kayamkulam, soalr power, athirapilly
The moderation of comments is automated and not cleared manually by malayalam.indianexpress.com