/indian-express-malayalam/media/media_files/uploads/2017/03/THOMAS-CHANDI.jpg)
ആലപ്പുഴ: കായൽ കയ്യേറിയെന്ന ആരോപണത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ശക്തമാകുന്നു. ലേക് പാലസ് റിസോർട്ടിന്റെ റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് നഗരസഭ കൗൺസിൽ ഉത്തരവിട്ടു. ഇതോടൊപ്പം ലേക് പാലസിന് നൽകിയ നികുതി ഇളവ് റദ്ദാക്കാനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ലേക്ക് പാാലസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ 4 നഗരസഭ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സുപ്രണ്ട് ഉൾപ്പെടെ നാല് ഉദ്യോസ്ഥരെയാണ് സസ്പെൻഡു ചെയ്തത്. നഗരസഭാ കൗണ്‍സിലിന്‍റേതാണ് നടപടി. ആരോപണം ഉയർന്നതിനെ തുടർന്നു ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
തോമസ് ചാണ്ടിയുടെ റിസോർട്ടിൽ 26 കെട്ടിടങ്ങൾ ഉണ്ടെന്നും അതിൽ അഞ്ച് കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം തോമസ് ചാണ്ടിയുടെ കയ്യേറ്റത്തപ്പറ്റിയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആലപ്പുഴ ജില്ല കളക്ടർ മുഖ്യമന്ത്രിക്ക് നൽകി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കളക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.