scorecardresearch

തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; ആലപ്പുഴ കളക്ടർക്ക് കാര്യപ്രാപ്‌തിയില്ലെന്ന് ഹൈക്കോടതി

തോമസ് ചാണ്ടിയ്ക്ക് എതിരായ ആലപ്പുഴ കളക്ടറുടെ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

തോമസ് ചാണ്ടിയ്ക്ക് എതിരായ ആലപ്പുഴ കളക്ടറുടെ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; ആലപ്പുഴ കളക്ടർക്ക് കാര്യപ്രാപ്‌തിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച കായൽ കൈയ്യേറ്റ വിഷയത്തിൽ ആലപ്പുഴ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആലപ്പുഴ കലക്ടർ ടി.വി.അനുപമ നൽകിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.

Advertisment

തോമസ് ചാണ്ടിയുടെ പേരിലല്ലാത്ത ഭൂമിയുടെ സർവ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. "കലക്ടറുടെ കസേരയിൽ ഇരിക്കുന്നത് കലക്ടറോ വിദ്യാർത്ഥിയോ? കാര്യപ്രാപ്തിയില്ലെന്ന് കലക്ടർ തെളിയിച്ചു. മറ്റൊരു വ്യക്തിയുടെ പേരിലുളള സർവ്വേ നമ്പർ എങ്ങിനെ തെറ്റും?" ഹൈക്കോടതി ചോദിച്ചു.

തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലംനികത്തൽ ആരോപണത്തിൽ നേരത്തേ ആലപ്പുഴ ജില്ലാ കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്നു വരെയാണ് സ്റ്റേ അനുവദിച്ചത്.

ഇന്ന് കോടതിയിൽ ഹാജരായ ആലപ്പുഴ കളക്ടർ ടിവി അനുപമ ഇക്കാര്യത്തിൽ പിഴവു സംബന്ധിച്ചെന്ന് കോടതിയോട് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് വിമർശനം ഉണ്ടായത്.

Kerala High Court Thomas Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: