തോമസ് ചാണ്ടി വിഷയം: നിയമോപദേശം കിട്ടുംവരെ കാക്കാൻ സിപിഎം തീരുമാനം

സിപിഎം സെക്രട്ടേറിയറ്റിലാണ് ധാരണയായത്

Thomas Chandy, Thomas Chandy MLA, NCP Leader Thomas Chandy, Thomas Chandy Minister, AK Saseendran, NCP, Ex minister AK Saseendran, തോമസ് ചാണ്ടി എംഎൽഎ, എകെ ശശീന്ദ്രൻ, മന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ നിയമോപദേശം കിട്ടുംവരെ കാക്കാൻ തീരുമാനം. സിപിഎം സെക്രട്ടേറിയറ്റിലാണ് ധാരണയായത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനെതിരെ ആലപ്പുഴ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ എജിയുടെ നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്.

തോമസ് ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുളളത്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്നും തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്. 20 പേജുള്ള റിപ്പോർട്ടാണ് കലക്ടർ നൽകിയിരിക്കുന്നത്.

2003 ലാണ് ബണ്ടിൽ മാറ്റങ്ങൾ വരുത്തിയത്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോർട്ടിന്റെ പാര്‍ക്കിങ് ഏരിയയായി മാറിയത്. തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ളതാണ് ഈ സ്ഥലം എന്നാണ് തോമസ് ചാണ്ടി പറയുന്നത്. എന്നാൽ ഇവര്‍ കമ്പനിയുടെ നേതൃസ്ഥാനത്ത് ഉള്ളയാളാണെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thomas chandy cpm will wait for advocate general decision

Next Story
ഹാദിയ പൂർണ്ണ സുരക്ഷിതയെന്ന് ദേശീയ വനിത കമ്മിഷൻ താത്കാലിക അദ്ധ്യക്ഷ
The moderation of comments is automated and not cleared manually by malayalam.indianexpress.com