/indian-express-malayalam/media/media_files/uploads/2019/03/imam-tholikkode-imam.jpg)
തിരുവനന്തപുരം: വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി കുറ്റസമ്മതം നടത്തി. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. പെണ്‍കുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറില്‍ കയറ്റിയതെന്നും നടന്ന കാര്യങ്ങളൊന്നും പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നെന്നും ഖാസിമി കുറ്റസമ്മതത്തില്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധുരയില്‍ നിന്ന് ഇന്നലെയാണ് ഷെഫീഖ് ഖാസിമിയെ പൊലീസ് പിടികൂടിയത്. ഖാസിമിയുടെ സഹായി ഫാസിലിനെയും പൊലീസ് പിടികൂടിയിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതിയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് കൊണ്ടുപോയി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.
കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇമാം ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയിരുന്നു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഷാഡോ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഇമാം ഖാസിമി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്റെ സഹോദരന്‍ പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദാണ് ഒളിവില്‍ കഴിയാന്‍ എല്ലാ സഹായങ്ങളും നല്‍കിയിരുന്നത്.
കഴിഞ്ഞ മാസം 12 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് ഖാസിമിക്കെതിരെ കേസെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.