തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ മർദനമേറ്റാണ് കുട്ടി മരിച്ചത്. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Read More: മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; തൊടുപുഴയിൽ ക്രൂര മർദനത്തിന് ഇരയായ ഏഴു വയസുകാരൻ മരിച്ചു
സംഭവത്തില്‍ അരുണ്‍ ആനന്ദിനെ പൊലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. എന്നാല്‍ മാതാവിനെ ചോദ്യം ചെയ്തില്ലെന്നും അറസ്റ്റ് ചെയ്തില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. മാനസികനില തകരാറിലെന്നപേരില് ഇവര്‍ കൗണ്‍സിലിങ്ങിനും മറ്റും വിധേയയായതാണ്. അമ്മയുടെ പങ്ക് ഒഴിവാക്കാനാവാത്തതാണെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. കുട്ടിയെ മർദിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
Read More: തൊടുപുഴയിൽ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരന്റെ സംരക്ഷണം ആവശ്യപ്പെട്ട് പിതാവിന്റെ കുടുംബം
കൊല്ലപ്പെട്ട കുട്ടിയുടെ നാല് വയസുള്ള അനുജനെ ഒരു മാസത്തേയ്ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം വിടാന്‍ തീരുമാനമായിരുന്നു. നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ അച്ഛന്റെ പിതാവ് ശിശുക്ഷേമസമിതിക്ക് നല്കിയ അപേക്ഷയിലാണ് നടപടി. ശിശുക്ഷേമസമിതി അധ്യക്ഷന്‍ ജോസഫ് അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങ്ങിലാണ് പരസ്പര സമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേയ്ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം വിടാന്‍ തീരുമാനമായത്. കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് കുട്ടിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണ ചുമതല ആര്‍ക്കു നല്‍കണമെന്ന് വേനലവധിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.
Read More: തൊടുപുഴയില്‍ മര്‍ദനമേറ്റ് മരിച്ച കുട്ടിയുടെ അമ്മയെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും
പത്ത് ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന് വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടില്‍ മൃതദേഹം സംസ്കരിച്ചു. പത്ത് ദിവസത്തോളം ഗുരുതരമായി ആശുപത്രി കിടക്കയിലായിരുന്നെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.