തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ അമ്മയ്‌ക്കെതിരെയും കേസെടുക്കും. മര്‍ദന വിവരം മറച്ചുവച്ചതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക. അതേസമയം, ഇളയ കുട്ടിയുടെ സംരക്ഷണം തുടര്‍ന്നും മാതാവിനെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആശങ്കയറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മോശമായി തുടരുന്നു. കുട്ടിയുടെ തലച്ചോറില്‍ രക്തയോട്ടം കുറഞ്ഞ് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നേരത്തെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.

Read More: തൊടുപുഴ സംഭവം; മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ല

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മൂ​ത്ത​കു​ട്ടി​യെ മ​ർ​ദി​ച്ച​തി​നു പു​റ​മെ ഇ​ള​യ​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മനഃസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മേയ് 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. 2018 നവംബർ 19ന് ഏഴും മൂന്നരയും വയസുള്ള രണ്ട് ആൺമക്കളുമായി ഇവർ അരുണിനൊപ്പം സ്വന്തം നാടായ തൊടുപുഴയിൽ താമസം തുടങ്ങി. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇയാൾ കുട്ടികളെയും യുവതിയെയും ക്രൂരമായി മർദിക്കാൻ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.