/indian-express-malayalam/media/media_files/2025/11/22/shashi-taroor-2025-11-22-17-02-36.jpg)
ചിത്രം: എക്സ്
ഡൽഹി: ന്യൂയോർക്കിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും, ഇന്ത്യയിലും ഇത്തരത്തിലുള്ള കാഴ്ചകൾ കൂടുതലായി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തരൂർ പറഞ്ഞു.
മംദാനി-ട്രംപ് കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. 'ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ നിലപാടിന് വേണ്ടി വാക്‌പോരിന് യാതൊരു കുറവുവരുത്താതെ ആവേശത്തോടെ പോരാടുക. പക്ഷേ അത് കഴിഞ്ഞാല്‍, നിങ്ങള്‍ സേവിക്കാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കായി പരസ്പരം സഹകരിക്കാന്‍ പഠിക്കുക,' എന്ന് ശശി തരൂർ പറഞ്ഞു.
This is how democracy should work. Fight passionately for your point of view in elections, with no rhetorical holds barred. But once it’s over, & the people have spoken, learn to cooperate with each other in the common interests of the nation you are both pledged to serve. I… https://t.co/NwXPZyhn20
— Shashi Tharoor (@ShashiTharoor) November 22, 2025
ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ പങ്ക് നിർവഹിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ട് തരൂർ കൂട്ടിച്ചേർത്തു. കോൺഗ്രസിനെതിരായ പരോക്ഷവിമർശനമായും തരൂരിന്റെ കുറിപ്പിനെ പലരും വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തെ പ്രശംസിച്ചതിൽ കോൺഗ്രസിനുള്ളിൽ നിന്ന് തരൂരിന് വിമർശനം നേരിട്ടിരുന്നു. ബിജെപിയുടെ തന്ത്രങ്ങളാണ് കൂടുതൽ ഫലപ്രദമെന്ന് വിശ്വസിക്കുകയാണെങ്കിൽ എന്തിനാണ് തരൂർ കോൺഗ്രസിൽ തുടരുന്നതെന്നായിരുന്നു നേതാക്കളുടെ ചോദ്യം.
Also Read: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; കേസെടുത്ത് സൈബർ പൊലീസ്
വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ട്രംപും മംദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ടു പേരും സൗഹൃദപരമായാണ് കൂടിക്കാഴ്ചയിൽ കാണപ്പെട്ടത്. മംദാനിയെ മുൻപ് രൂക്ഷമായി വിമർശിച്ചിരുന്ന ട്രംപ്, തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിക്കുകയും മംദാനിയുടെ വരാനിരിക്കുന്ന ഭരണത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Read More: ഡൽഹിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകർ പീഡിപ്പിക്കുന്നതായി കുട്ടി പരാതിപ്പെട്ടു, പൊട്ടിക്കരഞ്ഞുവെന്ന് വീട്ടമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us