Thiruvonam 2019: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പ്രഹരത്തിനു മേല്‍ പ്രഹരമെന്ന പോലെ നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.
ദുഃഖവും ദുരിതവും കുറച്ചു നേരത്തേക്ക് മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. എങ്ങും പൂവിളികള്‍ ഉയര്‍ന്നു തുടങ്ങി, പുതിയ കുപ്പായങ്ങളും സദ്യവട്ടങ്ങളും നിരന്നു തുടങ്ങി. മലയാളി തന്നാലാവും വിധം ഓണത്തെ സ്വീകരിക്കുകയാണ്.
സംസ്ഥാന നേതൃതത്തിലുള്ള ഓണം ആഘോഷങ്ങള്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ എന്നും വിഷമിക്കുന്നവര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികളുടെ നേത്രുത്വത്തില്‍ ഓണം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
Read Here: Thiruvonam 2019 Wishes: പൊന്നിൻ തിരുവോണ നാളിൽ തിരുവോണാശംസകൾ കൈമാറാം