തിരുവോണത്തിനടക്കം അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയില്ല

നാളെ മുതൽ മദ്യവിൽപ്പനയില്ലാത്തതിനാൽ ഇന്ന് ബിവറേജസ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊലീസ് പരിശോധന കർശനമാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ബെവ്‌ക്യൂ ടോക്കൺ വഴി മാത്രമേ മദ്യം ലഭിക്കൂ

liquor, ie malayalam

തിരുവനന്തപുരം: തിരുവോണ ദിനമായ തിങ്കളാഴ്‌ച (നാളെ) മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ തിരുവോണദിനം മദ്യവിൽപ്പനയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ ബാറുകളിലും തിരുവോണത്തിനു മദ്യവിൽപ്പനയില്ല.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരുവോണം മുതൽ അടുത്ത മൂന്ന് ദിവസത്തേക്കും മദ്യവിൽപ്പനയില്ല. തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം. ബിവറേജസ്‌, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മദ്യവിൽപ്പനയില്ല.

Read Also: ഓണമാഘോഷിക്കണം, പക്ഷേ കോവിഡ്‌ ആണെന്നോര്‍ക്കണം

കഴിഞ്ഞ വർഷം ബിവറേജ‌സ്, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളിൽ മദ്യവിൽപ്പനയ്‌ക്ക് നിരോധനമുണ്ടായിരുന്നെങ്കിലും ബാറുകളിൽ മദ്യവിൽപ്പനയുണ്ടായിരുന്നു. ഇത്തവണ ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകൾ എന്നിവയ്‌ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ഇന്ന് ഉത്രാടം; കോവിഡ് കാലത്തെ ഉത്രാടപ്പാച്ചിലിൽ അതീവ ശ്രദ്ധ വേണം

അതേസമയം, സംസ്ഥാനത്ത് ഓണക്കാലത്തോട് അനുബന്ധിച്ച് മദ്യവിൽപ്പന സമയത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴ് വരെ മദ്യവിൽപ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവർത്തനസമയം വൈകീട്ട്‌ ഏഴ് വരെ നീട്ടിയത്. ബെവ്‌ക്യൂ ആപ് വഴി മദ്യം ഓർഡർ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ ഇനിമുതൽ സാധിക്കും. ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകൾക്ക് രാവിലെ എട്ട് മുതൽ വൈകീട്ട്‌ ഏഴ് വരെ പ്രവർത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ല. ബാറുകളിൽ വൈകീട്ട്‌ അഞ്ച് വരെ മാത്രമായിരിക്കും മദ്യവിൽപ്പന.

Read Also: ഓണത്തെ വരവേൽക്കുന്നത് കൃത്യമായ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി

നാളെ മദ്യവിൽപ്പനയില്ലാത്തതിനാൽ ഇന്ന് ബിവറേജസ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊലീസ് പരിശോധന കർശനമാക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ബെവ്‌ക്യൂ ടോക്കൺ വഴി മാത്രമേ മദ്യം ലഭിക്കൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvonam dry day no liquor sale bar

Next Story
ഇന്ന് ഉത്രാടം; കോവിഡ് കാലത്തെ ഉത്രാടപ്പാച്ചിലിൽ അതീവ ശ്രദ്ധ വേണംonam, onam 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com