കൊച്ചി: ചരിത്രത്തിലാദ്യമായി 12 കോടി രൂപ സമ്മാനമായി നല്‍കുന്ന തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനു ലാഭം 35 കോടി രൂപ. ജിഎസ്ടി വിഹിതം കൂടാതെയുള്ള തുകയാണിത്. മൊത്തം 46 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പ് അച്ചടിച്ചത്. മുഴുവന്‍ വിറ്റു തീര്‍ന്നു.

Read Here: Kerala Lottery Thiruvonam Bumper BR 75 2020 Result Live Updates: തിരുവോണം ബമ്പർ ഇന്ന് നറുക്കെടുക്കും, ഫലമറിയാന്‍ keralalotteries.com

ടിക്കറ്റ് വില്‍പ്പനയിനത്തില്‍ ജിഎസ്ടി കിഴിച്ച് 123 കോടി രൂപയാണു ഖജനാവിലെത്തുക. മുഖവില (ജിഎസ്ടി കിഴിച്ചുള്ള തുക)യായ 267.86 രൂപയാണു 300 രൂപ വിലയുള്ള ഓരോ ടിക്കറ്റിനും സര്‍ക്കാരിനു ലഭിക്കുക. 12 ശതമാനമാണു ജിഎസ്ടി. ഇതില്‍ ആറു ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ ആറു ശതമാനം കൂടി കൂട്ടുന്നതോടെ ടിക്കറ്റ് വില്‍പ്പനയിനത്തിലെ വരുമാനം വീണ്ടും വര്‍ധിക്കും.

Thiruvonam Bumper Lottery 2019 Winner: തിരുവോണം ബംപർ; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്

50 കോടി രൂപയിലേറെയാണു തിരുവോണം ബംപറിലെ മൊത്തം സമ്മാനത്തുക. ഇതിനു പുറമെ ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള ഏജന്റ് 10 ശതമാനം കമ്മിഷന്‍, സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റവര്‍ക്കുള്ള 10 കമ്മിഷന്‍, ഡിസ്‌കൗണ്ട്, ടിക്കറ്റ് അച്ചടിച്ചെലവ്, പ്രചാരണച്ചെലവ് എന്നിങ്ങനെ 20 കോടി രൂപയിലേറെയും ടിക്കറ്റ് വില്‍പ്പന വരുമാനത്തില്‍നിന്നു ചെലവാകും.

Thiruvonam Bumper Lottery 2019: അവർ ആറ് പേർക്കൊപ്പം സിദ്ധിഖും കോടിപതി

Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു

ഈ തുക എല്ലാം കഴിച്ചാണ് ആറു ശതമാനം ജിഎസ്ടി വിഹിതം കൂടാതെ 35 കോടി രൂപ സര്‍ക്കാരിനു ലാഭമായി ലഭിക്കുക. മൊത്തം 15 കോടി രൂപയാണു തിരുവോണം ബംപറില്‍ ജിഎസ്ടിയായി ലോട്ടറി വകുപ്പ് നല്‍കുക. ഇതിന്റെ പകുതിയായ 7.5 കോടി സംസ്ഥാന വിഹിതമായി ഖജനാവില്‍ തിരിച്ചെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.