തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത നറുക്കെടുക്കുന്ന തിരുവോണ ബംപർ ലോട്ടറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വിൽപ്പനയും നാളെ നടക്കും. തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി അവതരിപ്പിക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുമായാണ് തിരുവോണം ബംപർ ഇത്തവണ എത്തുന്നത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ലോട്ടറി വകുപ്പ് നൽകുന്നത്.
Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?
പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ടിക്കറ്റ് പ്രകാശനം നടത്തുന്നത്. ടിക്കറ്റിന്റെ ആദ്യ വിൽപ്പന കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും നടത്തും. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് തിരുവോണ ബംപറിന്റെ നറുക്കെടുപ്പ് നടക്കുന്നത്
തിരുവോണ ബംപറിന്റെ സമ്മാനതുകകൾ ഇങ്ങനെ
ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)
ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.
മൺസൂൺ ബംപർ BR 68 ന്റെ ഫലം പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ME 174253 (കണ്ണൂർ) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം MA 346416 (മലപ്പുറം), MB 496638 (എറണാകുളം), MC 297201 (കാസർകോട്), MD 347667 (വയനാട്), ME 350468 (കാസർകോട്) എന്നീ ടിക്കറ്റുകൾക്കാണ്.
നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിബന്ധനകളും വ്യവസ്ഥകളും
- ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
- സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
- അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
- കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.
- ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുളളൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽനിന്നും കിഴിവ് ചെയ്യുന്നതാണ്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.