കൊച്ചി: തിരുവോണം ബംമ്പറിന്റെ നറുക്കെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുതൽ ഒന്നാം സമ്മാനത്തിന് അർഹനായ ടിബി 173964 എന്ന ടിക്കറ്റിന്റെ ഉടമ ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. മാധ്യമങ്ങളെല്ലാം ആ ഭാഗ്യവാനെ തേടി നടന്നു. ഇടുക്കി സ്വദേശിയായ അനന്തു എന്ന ഇരുപത്തിനാലുകാരനെയാണ് ഇത്തവണ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത അനുഗ്രഹിച്ചത്.
Read more: ഭാഗ്യം വന്ന വഴി; തിരുവോണം ബമ്പർ വിജയികൾ ഇവർ
എല്ലാവരും ബംപർ അടിച്ച ഭാഗ്യവാനെ തപ്പി നടക്കുമ്പോൾ, തന്നെ ഭാഗ്യം കടാക്ഷിച്ച വിവരം അനന്തു അറിയുന്നത് വൈകിയാണ്. “ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാൽ വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പരിശോധിച്ചത്. ആദ്യമെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,” അനന്തു പറയുന്നു.
വളരെ ചെറിയ പ്രായത്തിൽ ഏറെ വലിയൊരു ഭാഗ്യമാണ് അനന്തുവിനെ തേടിയെത്തിയിരിക്കുന്നത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു.
ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല താനെന്നും വല്ലപ്പോഴും ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് ലോട്ടറി എടുക്കാറുള്ളതെന്നും അനന്തു ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് ഒരു വീടുവയ്ക്കുക, ജീവിതം കെട്ടിപ്പടുക്കണം എന്നൊക്കെയാണ് അനന്തുവിന്റെ ഭാവിപരിപാടികൾ.
കടവന്ത്രയില്‍ തട്ടടിച്ച് ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍ സ്വാമി ടിക്കറ്റെടുത്തത്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വിൽപ്പന നടത്തുന്നത്.
Read more: ഷെയറിട്ട് ലോട്ടറിയെടുത്തു; ഒരു കോടി നിറവിൽ തൃശൂരിലെ വീട്ടമ്മമാർ
അജേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിഘ്‌നേശ്വര ഏജൻസി. ഓണം ബംപർ പുറത്തിറങ്ങിയ ആദ്യ ആഴ്‌ചയിൽ തന്നെ ഈ ടിക്കറ്റ് തന്റെ ഏജൻസിയിൽ നിന്നു വിറ്റുപോയതായി അജേഷ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. അളഗസ്വാമി തമിഴ്‌നാട് സ്വദേശിയാണ്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വിൽപ്പന നടത്തുന്നത്.
തന്റെ ഏജൻസിയിൽ വിറ്റ രണ്ട് ടിക്കറ്റുകൾ ഇത്തവണത്തെ ഓണം ബംപറിലെ നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്‌ക്ക് അർഹമായിട്ടുണ്ടെന്നും അജേഷ് പറഞ്ഞു. നേരത്തെയും പലതവണ വിഘ്‌നേശ്വര ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക്:
TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783
മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് പേർക്ക്
TA 384157
TB 508969
TC 267297
TD 346104
TE 278977
TG 586641
TA 404617
TB 129322
TC 434658
TD 564773
നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകള്‍
TA 579527
TB 163619
TC 166362
TD 231778
TE 251503
TG 218595
TA 738402
TB 212872
TC 461768
TD 775969
അഞ്ചാം സമ്മാനം, ഒരു ലക്ഷം രൂപ
09804
15015
ആറാം സമ്മാനം
8398 7372 0945 9160 4709 4750 4439 0287 1957 2196 4746 3272 5689 62224 5764 1711 3961 9525 0821 6070 2135 0557 4186 3733 9888 2646 6011 7881 6819 4597
ഏഴാം സമ്മാനാര്‍ഹമായ ടിക്കറ്റ്കള്‍
7th Prize- Rs. 3000/-0721 0847 1195 1495 2063 2355 2409 2515 2564 2648 3184 3366 3444 3597 3690 4028 5202 5411 5419 5429 5819 5947 6702 6925 6993 7327 7479 7644 8045 8841 8971 9377 9614 9690 9720 9745
എട്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍
8th Prize- Rs. 2000/-0011 0612 0859 1395 1456 2186 2198 2224 2631 3404 3419 3914 3938 4021 4072 4720 5030 5239 5276 5380 5403 5543 5815 6052 6193 6584 7012 7065 7164 7178 7341 7768 8190 8206 8271 8276 8328 8747 9096 9596 9858
ഒന്‍പതാം സമ്മാനം ഈ ടിക്കറ്റുകള്‍ക്ക്
9th Prize- Rs. 1000/-
0116 0440 2011 3812 3925 4046 5200 5298 5562 7732 7752