Onam Bumper 2019: കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 69) 2019 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു. സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രനാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. തിരുവോണം ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.
Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?
തിരുവോണം ബംപറിന്റെ സമ്മാനതുക
ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)
ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.