തിരുവനന്തപുരം: മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. നാലാഞ്ചിറയിൽവച്ചായിരുന്നു അപകടം. തിരുവഞ്ചൂർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

തിരുവനന്തപുരത്തേക്ക് ഇന്നോവ കാറിൽ വരികയായിരുന്നു തിരുവഞ്ചൂർ. നാലാഞ്ചിറയ്ക്കു സമീപം വച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻവശം തകർന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് വിവരം. ഡ്രൈവറെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ