തിരുവനന്തപുരം: വിദേശ നിർമ്മിത മദ്യം വിൽക്കാനുളള അനുമതിയിൽ അഴിമതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം. വിദേശ നിർമ്മിത മദ്യം വിൽക്കാൻ ബാറുകൾക്ക് അനുമതി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ട്. ക്യാബിനറ്റിൽ ചർച്ച ചെയ്യാതെ ധൃതി പിടിച്ചെടുത്ത തീരുമാനമാണിത്. ഇതിൽ എത്ര കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഇതിൽ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും വിദേശ നിർമ്മിത മദ്യം വിൽക്കുന്നതിനുളള അനുമതിയാണ് സർക്കാർ നൽകിയത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിദേശ നിർമ്മിത മദ്യം വിൽക്കുന്നത് ഇതാദ്യമാണ്. 17 കമ്പനികളുടേതായി 147 ബ്രാൻഡ് മദ്യങ്ങളാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുക.
എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് എൽഡിഎഫ് സർക്കാർ വിദേശ നിർമ്മിത മദ്യ വിൽക്കാൻ അനുമതി നൽകിയത്.