യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, പ്രതികളെ പുറത്താക്കി

നിരന്തരമായി യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി

SFI, എസ്എഫ്ഐ, Kerala Police, കേരള പൊലീസ്, tvm university campus, യൂണിവേഴ്സിറ്റി ക്യാംപസ്, accused, പ്രതികള്‍, stabbing കത്തിക്കുത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. സംഘർഷത്തിൽ പ്രതികളായ ആറ് പേരെ എസ്എഫ്ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

നിരന്തരമായി യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. ഇതേതുടർന്നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമങ്ങൾ ദൗര്‍ഭാഗ്യകരമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അക്രമം ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്എഫ്ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട എ.എൻ നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത് മണികണ്ഠൻ, അമർ, ആരോമൽ എന്നിവരെയാണ് എസ്എഫ്ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇവരെ തിരഞ്ഞെടുക്കപ്പെട്ട എല്ല ഘടകങ്ങളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

അതേസമയം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എസ്എഫ്ഐ നടത്തിയ ആക്രമണം ആ​സൂ​ത്രി​ത​മെ​ന്ന് എ​ഫ്ഐ​ആ​ർ റി​പ്പോ​ർ​ട്ട്. യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ൽ അ​നു​സ​രി​ച്ചി​ല്ല. ഇ​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ഉ​ള്‍​പ്പെ​ടെ പ്ര​കോ​പി​പ്പി​ച്ച് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. അ​ഖി​ലി​നെ കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​ത്ത് കൊ​ല​വി​ളി​യോ​ടെ​യാ​ണ് അ​ഖി​ലി​നെ കു​ത്തി​യ​തെ​ന്നും എ​ഫ്ഐ​ആ​ർ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvanathapuram university college sfi unit committee dismissed

Next Story
കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹംKottayam,കോട്ടയം, Kottayam Medical College, കോട്ടയം മെഡിക്കല്‍ കോളജ്, dead body, Woman dead body, ie malayalam,‍ ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express