സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് അറ്റാഷെയുടെ ഗൺമാൻ

ഗൺമാന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി നിർദേശം നൽകി

Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, Swapna Suresh, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷ് മാധ്യമങ്ങളോട്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ജയഘോഷിന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു, അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞത്.

വീടിനു 400 മീറ്റർ അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്. ബൈക്കിൽ പോയ നാട്ടുകാരനാണു റോഡരികിൽ ജയഘോഷിനെ കണ്ടത്. ഗൺമാന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി നിർദേശം നൽകി.

ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം ഒന്നര ലക്ഷം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസിയായ എൻഐഎക്ക് നിർണായക വിവരങ്ങൾ കൈമാറി, സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു കിലോ സ്വര്‍ണം കടത്തിയാൽ കടത്തിക്കൊണ്ട് വരുന്നവര്‍ക്കുള്ള പ്രതിഫലം ഒന്നര ലക്ഷം രൂപയാണെന്ന് സംസ്ഥാന പൊലീസ് റിപ്പോര്‍ട്ടാണ് അദ്ദേഹം എൻഐഎക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ദേശീയ അന്വേഷണ ഏജൻസിക്ക് ഉണ്ടാകുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കി.

ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം ഒന്നര ലക്ഷം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കള്ളക്കടത്ത് കേസിൽ, നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസിന്റെ കൂട്ടാളി ജലാൽ പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് ജലാൽ. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി പിടിയിലായെന്നാണ് വിവരം. തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലാലിന് എതിരെയുണ്ട്.

കഴിഞ്ഞദിസവം മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്‌തലവിയും അറസ്റ്റിലായിരുന്നു. വിമാനത്താവള സ്വർണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുന്നത്.

പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്‌ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത്.

യുഎഇ കോൺസുൽ ജനറലിന്‍റെ ഗണ്‍മാനെ കാണാനില്ല

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvanathapuram gold smuggling case swapna suresh m sivasankar news wrap july 17 updates

Next Story
തലസ്ഥാനത്ത് രണ്ടിടത്ത് സമൂഹവ്യാപനം: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾcovid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, kerala, news tracker, കേരള, വാര്‍ത്തകള്‍, july 16, ജൂലൈ 16, ജൂലായ് 16,cm press meet, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, pinarayi vijayan press meet,പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, india, ഇന്ത്യ, world, ലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com