യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തിരുവനന്തപുരം കൂട്ടബലാത്സംഗ കേസിൽ ഭർത്താവടക്കം നാല് പേർ കസ്റ്റഡിയിൽ

യുവതിയുടെ ഭർത്താവും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടബലാത്സംഗ കേസിൽ ഇരയായ യുവതിയുടെ ഭർത്താവ് അടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിൽ. യുവതിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭർത്താവും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു.

Read Also: Horoscope Today June 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഭർത്താവ് തനിക്ക് നിർബന്ധിച്ച് മദ്യം നൽകിയതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. പിന്നീടാണ് ബലാത്സംഗം നടന്നത്.

കുതിക്കുന്ന കണക്കിൽ പതറാതെ കേരളം; അറിയാം ഇന്നത്തെ കോവിഡ്‌ വാര്‍ത്തകള്‍

ആക്രമണത്തിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതി അതി ക്രൂരമായ ആക്രമണത്തിന് ഇരയായതായി ആശുപത്രി അധികൃതർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. യുവതി അബോധാവസ്ഥയിൽ തുടരുകയാണ്.

Editor’s Note

In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvanathapuram gang rape case investigation

Next Story
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്air hostess raped, എയർഹോസ്റ്റസ് ബലാത്സംഗം ചെയ്യപ്പെട്ടു, air hostess raped in Mumbai, എയർഹോസ്റ്റസ് മുംബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു, Mumbai rape, Mumbai gangrape, Mumbai woman gangraped, Mumbai police, Mumbai crime news, mumbai news, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com