തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നുണ്ട്.

വ്യാഴാഴ്ച വൈകീട്ട് യുവതിയെ ഒരു വീട്ടിലെത്തിക്കുകയും ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചശേഷം ആക്രമിച്ചുവെന്നുമാണ് റിപ്പോർട്ട്. യുവതിയെ ബലമായി മദ്യം  കുടിപ്പിച്ചശേഷമായിരുന്നു പീഡിപ്പിച്ചതെന്നും റിപോർട്ടിൽ പറയുന്നു.

Read More: വീട്ടമ്മ കൊല്ലപ്പെട്ടു, ഭർത്താവ് ഗുരുതരാവസ്ഥയിൽ; വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിൽ

ആക്രമണത്തിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാർ പ്രശ്നത്തിലിടപെടുകയും അബോധാവസ്ഥയിലായ യുവതിയെ  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  യുവതി അതി ക്രൂരമായ ആക്രമണത്തിന് ഇരയായതായി ആശുപത്രി അധികൃതർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. യുവതി അബോധാവസ്ഥയിൽ തുടരുകയാണ്. ഭർത്താവും അഞ്ച് സുഹൃത്തുക്കളുമാണ് യുവതി ആക്രമിച്ചതെന്ന് 24 ന്യൂസ് റിപോർട്ട് ചെയ്തു. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

Editor’s Note

In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.